ഒരു പന്ത് പോലും എറിയാനാവാതെ ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 ഉപേക്ഷിച്ചു

Staff Reporter

ഒരു പന്ത് പോലും എറിയാനാവാതെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു. ആദ്യം മഴയും തുടർന്ന് പിച്ച് മൂടിയതിൽ വന്ന പിഴവും മത്സരം ഉപേക്ഷിക്കാൻ കാരണമായി. പിച്ച് മൂടാനുപയോഗിച്ച കവറിൽ വിള്ളൽ വന്നതോടെ പിച്ച് നനയുകയും മത്സരം ഉപേക്ഷിക്കുകയുമായിരുന്നു.

മഴ നേരത്തെ നിന്നുവെങ്കിലും പിച്ച് നനഞ്ഞതോടെ മത്സരം നടത്താൻ കഴിയാതെ പോവുകയായിരുന്നു. നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഫീൽഡിങ് തിരഞ്ഞെടുത്തിരുന്നു. ദീർഘ കാലത്തെ പരിക്ക് മാറി ജസ്പ്രീത് ബുംറയും ശിഖർ ധവാനും ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നു. പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇൻഡോറിൽ വെച്ച് ചൊവ്വാഴ്ച നടക്കും.