പിണങ്ങോട് സെവൻസിൽ അൽ മദീന സെമിയിൽ

Newsroom

പുതിയ സീസൺ അഖിലേന്ത്യാ സെവൻസിൽ തങ്ങളുടെ ആദ്യ സെമി ഫൈനൽ അൽ മദീന ചെർപ്പുളശ്ശേരി ഉറപ്പിച്ചു. ഇന്ന് പിണങ്ങോട് ഗ്രൗണ്ടിലാണ് അൽ മദീന സെമിയിലേക്ക് കടന്നത്. ഇന്ന് നടന്ന മത്സരത്തിൽ ലക്കി സോക്കർ ആലുവയെ ആണ് അൽ മദീന ചെർപ്പുളശ്ശേരി പരാജയപ്പെടുത്തിയത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. അൽ മദീന സീസണിൽ ഇതുവരെ ആകെ ഒരു മത്സരത്തിൽ മാത്രമെ പരാജയപ്പെട്ടിട്ടുള്ളൂ.

നാളെ സെമിയിൽ ബെയ്സ് പെരുമ്പാവൂരിനെ ആകും അൽ മദീന നേരിടുക. റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ചായിരുന്നു ബെയ്സ് പെരുമ്പാവൂർ സെമിയിൽ എത്തിയത്‌.