“എമ്പപ്പെ തന്റെ തീരുമാനങ്ങളെ ബഹുമാനിക്കണം”

Newsroom

എമ്പപ്പെ തന്റെ തീരുമാങ്ങളെ ബഹുമാനിക്കേണ്ടതുണ്ട് എന്ന് പി എസ് ജി പരിശീലകൻ ടുക്കൽ. ഫ്രഞ്ച് ലീഗിൽ അവസാനം നടന്ന മത്സരത്തിൽ എമ്പപ്പെയെ സബ് ചെയ്തപ്പോൾ താരം രോഷാകുലനായിരുന്നു. ആ നടപടി ശരിയായില്ല എന്ന് ടുക്കൽ പറഞ്ഞു. മോണ്ട്പിലെറിന് എതിരായ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ മാത്രം ആയിരുന്നു എമ്പപ്പെയെ സബ് ചെയ്തത്‌. എന്നിട്ടും താരം പരിശീലകനോട് രോഷാകുലനായാണ് പെരുമാറിയത്.

എന്നാൽ ഇത് വലിയ കാര്യമല്ല എന്ന് ടുക്കൽ പറഞ്ഞു. ഒരു പാട് ടാലന്റുള്ള താരമാണ് എമ്പപ്പെ, അതുകൊണ്ട് തന്നെ സബ് ചെയ്യുന്നത് ഇഷ്ടപ്പെടുകയില്ല. തനിക്ക് ഈ പ്രതികരണം മനസ്സിലാകും എന്ന് ടുക്കൽ പറഞ്ഞു. പക്ഷെ താരം തന്റെ തീരുമാനങ്ങളെ ബഹുമാനിക്കണം. ഒപ്പം സബ്ബായി കളത്തിലേക്ക് ഇറങ്ങുന്ന താരത്തെയും ബഹുമാനിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.