ഇരട്ട ഗോളുകളുമായി റോയ് കൃഷ്ണ, നോർത്ത് ഈസ്റ്റിനെ തകർത്ത് എടികെ

Jyotish

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി എടികെ കൊൽക്കത്ത. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എടികെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി റോയ് കൃഷ്ണ എടികെയുടെ ജയത്തിന്റെ ചുക്കാൻ പിടിച്ചു. എടികെയുടെ ആദ്യ ഗോൾ നേടിയത് 11 ആം മിനുട്ടിൽ ഡേവിഡ് വില്ല്യംസാണ്.

35ആം മിനുട്ടിൽ റോയ് കൃഷ്ണ ആദ്യ ഗോൾ നേടി. പിന്നീട് ഇഞ്ചുറി ടൈമിലാണ് റോയ് കൃഷ്ണ രണ്ടാം ഗോളും നേടുന്നത്. ഇന്നത്തെ ഇരട്ട ഗോളുകളോട് കൂടി ഐഎസ്എല്ലിലെ റോയ് കൃഷ്ണയുടെ സമ്പാദ്യം 6 ഗോളുകളായി. തുടർച്ചയായ 6 മത്സരങ്ങളിൽ അപരാജിതരായി കുതിച്ച ഹൈലാൻഡേഴ്സിന്റെ റെക്കോർഡാണ് എടികെ അവസാനിപ്പിച്ചത്.