അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധോണിക്ക് സ്ഥാനം ലഭിക്കണമെങ്കിൽ ധോണി കളിച്ചു തുടങ്ങണമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. കൂടാതെ അടുത്ത വർഷം ഐ.പി.എല്ലിൽ ധോണിയും മറ്റു വിക്കറ്റ് കീപ്പർമാരും പുറത്തെടുക്കുന്ന പ്രകടനത്തിന്റെ പിൻബലത്തിലാവും ലോകകപ്പിനുള്ള ടീമിൽ ധോണി സ്ഥാനം പിടിക്കുകയെന്നും രവി ശാസ്ത്രി പറഞ്ഞു.
ലോകകപ്പിനുള്ള മുൻപുള്ള അവസാന ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ് എന്നും അതുകൊണ്ട് തന്നെ ഐ.പി.എല്ലിലെ പ്രകടനത്തെ ആശ്രയിച്ചാവും ഇന്ത്യയുടെ ലോകകപ്പിനുള്ള 17 അംഗ ടീമിനെ പ്രഖ്യാപിക്കുകയെന്നും രവി ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് കളിച്ചതിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടില്ല. തുടർന്ന് നടന്ന പരമ്പരകളിൽ എല്ലാം ധോണി പകരം യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ.