നോർത്ത് ഈസ്റ്റ് മിഡ്ഫീൽഡർ ഗലേയോ കളത്തിൽ തിരികെ എത്തി. ഇന്നലെ നോർത്ത് ഈസ്റ്റിനു വേണ്ടി വീണ്ടും ഗലേയോ ബൂട്ടു കെട്ടി കളത്തിൽ ഇറങ്ങി. നോർത്ത് ഈസ്റ്റും ഈസ്റ്റ് ബംഗാളും തമ്മിലുള്ള സൗഹൃദ മത്സരത്തിൽ ആയിരുന്നു ഗലേയോ കളത്തിൽ ഇറങ്ങിയത്. ഗോൾ രഹിതമായി അവസാനിച്ച മത്സരത്തിൽ 70 മിനുട്ടോളം ഗലേയോ കളിച്ചു. 250 ദിവസങ്ങൾ പരിക്കേറ്റു പുറത്തു നിന്ന ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്.
കഴിഞ്ഞ ഐ എസ് എൽ സെമി ഫൈനൽ മത്സരത്തിനിടെ ആയിരുന്നു ഗലേയോക്ക് ഗുരുതരമായി പരിക്കേറ്റത്. ഐ എസ് എൽ സെമി ഫൈനലിൽ ബെംഗളൂരു സ്ട്രൈക്കർ മികു ഷോട്ട് എടുക്കുന്നതിനിടയിൽ നോർത്ത് ഈസ്റ്റ് മിഡ്ഫീൽഡറുടെ കാലിൽ കിക്ക് ചെയ്യുകയായിരുന്നു. ഈ കിക്ക് ഗലേയോയുടെ ഷിൻ ബോണിൽ രണ്ട് പൊട്ടലുകൾ ആയിരുന്നു ഉണ്ടാക്കിയത്. താരത്തിന്റെ കരിയറിന് തന്നെ ഭീഷണിയാകുന്ന പരിക്കായിരുന്നു ഇത്. എങ്കിലും കഠിന പ്രയത്നത്തിലൂടെ താരം ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. ഗലേയോ അടുത്ത ആഴ്ച മുതൽ ഐ എസ് ല്ലിലും ഇറങ്ങിയേക്കും.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആയിരുന്നു ഗലേയോ. അഞ്ച് ഗോളുകളും നാലു അസിസ്റ്റും താരം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നു.