മായങ്ക് മായാജാലം!! ഇരട്ട സെഞ്ച്വറിയും കടന്നു മുന്നേറുന്നു

Newsroom

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ വലിയ സ്കോറിലേക്ക് മുന്നേറുകയാണ്. ഇന്ന് രാവിലെ സെഞ്ച്വറി തികച്ച മായങ്ക് ഇപ്പോൾ ഇരട്ട സെഞ്ച്വറിയിലേക്ക് കടന്നിരിക്കുകയാണ്. തന്റെ ആദ്യ സെഞ്ച്വറി തന്നെ ഇരട്ട ശതകമായി മാറ്റിയിരിക്കുകയാണ് താരം. 358 പന്തിൽ നിന്നാണ് മായങ്ക് തന്റെ ഇരട്ട ശതകം പൂർത്തിയാക്കിയത്.

22 ഫോറും അഞ്ചു സിക്സും അടങ്ങിയതാണ് മായങ്കിന്റെ ഇന്നിങ്സ്. മായങ്ക് ഇന്ത്യയിൽ കളിക്കുന്ന ആദ്യ ടെസ്റ്റാണിത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ഓപണറായും മായങ്ക് ഇതോടെ മാറി. ഇപ്പോൾ 116 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 425 എന്ന നിലയിലാണ്. രോഹിത് ശർമ്മയുടെയും പൂജാരയുടെയും കോഹ്ലിയുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 208 റൺസുമായി മായങ്കും 11 റൺസുമായി രഹാനെയുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.