പെപെ വലിയ താരമായി മാറും എന്ന് എമെറി

ആഴ്സണലിന്റെ വൻ സൈനിംഗ് ആയ പെപെയുടെ പ്രകടനങ്ങൾ കണ്ട് നിരാശപ്പെടേണ്ടതില്ല എന്ന് ആഴ്സണൽ പരിശീലകൻ ഉനായ് എമെറി. പെപെയ്ക്ക് സമയം വേണമെന്ന് എമെറി പറഞ്ഞു. പല താരങ്ങൾക്കും ഇംഗ്ലണ്ടിൽ എത്തിയാൽ ഇതു പോലെ കുറെ സമയം വേണ്ടു വരാറുണ്ട്. നാലു മാസം എങ്കിലും സാധാരണ ലീഗുമായി ഇണങ്ങാൻ ആകാറുണ്ട് എന്നും എമെറി പറഞ്ഞു.

72 മില്യൺ പൗണ്ടിന് ആഴ്സണലിൽ എത്തിയ എമെറി ഇതുവരെ ആകെ ഒരു ഗോൾ മാത്രമാണ് ആഴ്സണലിനായി നേടിയത്. പെപെയെ സഹായിക്കാൻ ആണ് താൻ ഉള്ളത് എന്ന് പറഞ്ഞ എമെറി പെപെ വലിയ താരമായി മാറും എന്നും പറഞ്ഞു. ഇന്ന് യൂറോപ്പ ലീഗിൽ സ്റ്റാൻഡാർഡ് ലീഗെയെ നേരിടാൻ ഇരിക്കുകയാണ് ആഴ്സണൽ.

Previous article150 കടന്ന് മായങ്ക് അഗർവാൾ!!
Next articleമായങ്ക് മായാജാലം!! ഇരട്ട സെഞ്ച്വറിയും കടന്നു മുന്നേറുന്നു