ലാ ലീഗയിൽ റഫറിയെ അപമാനിച്ച് സ്പാനിഷ് ക്യാപ്റ്റൻ സെർജിയോ റാമോസ്. റയൽ മാഡ്രിഡും അത്ലെറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മാഡ്രിഡ് ഡെർബിയിലാണ് അസിസ്റ്റന്റ് റഫറിയെ റാമോസ് അപമാനിച്ചത്. മാഡ്രിഡ് ഡെർബി സമനിലയിൽ പിരിഞ്ഞെങ്കിലും റാമോസിനെതിരെ നടപടി ഇല്ലാത്തതിനാൽ അത്ലെറ്റിക്കോ മാഡ്രിഡ് പ്രതിഷേധമുയർത്തി.
മത്സരത്തിനിടെ തന്നെ റാമോസിനെതിരെ റഫറി ലൂയിസ് ഗോൺസാല്വെസിനോട് അത്ലെറ്റിക്കോ കോച്ച് സിമിയോണി പരാതിപ്പെട്ടിരുന്നു. എന്നാൽ റഫറി റാമോസിന് കാർഡ് ഒന്നും നൽകാതെ കളി തുടരുകയായിരുന്നു. മത്സരശേഷവും ഡിയാഗോ സിമിയോണി ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. 2018-19 സീസണിൽ റഫറിയെ അപമാനിച്ചതിന് അത്ലെറ്റിക്കോയുടെ ഡിയാഗോ കോസ്റ്റയ്ക്ക് 8 മത്സരത്തിൽ നിന്നും വിലക്ക് നേരിട്ടിരുന്നു.