ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള അഞ്ചാംഗ പാനൽ ജയിച്ചത്. 2015ൽ പ്രസിഡന്റായതിന് ശേഷം ഇത് രണ്ടാം തവണയാണ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.
മുൻ ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ജഗ്‌മോഹൻ ഡാൽമിയയുടെ മകൻ അവിഷേകും ദേബബ്രട്ട ദാസും ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേബാശിഷ് ഗാംഗുലിയാണ് ട്രെഷറർ. നരേഷ് ഓജയാണ് വൈസ് പ്രസിഡന്റ്. അടുത്ത ശനിയാഴ്ച ഗാംഗുലിയും സംഘവും സ്ഥാനം ഏറ്റെടുക്കും. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഇലക്ടറൽ ഓഫീസർ സുസന്റാ രഞ്ജൻ ഉപാധ്യയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.