“ഹസാർഡ് റയലിൽ എത്തിയത് മോശം സമയത്ത്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെൽജിയം താരം ഹസാർഡ് റയലിൽ എത്തിയത് മോശം സമയത്താണ് എന്ന് മുൻ ഇംഗ്ലീഷ് ഡിഫൻഡർ റിയോർ ഫെർഡിനാൻഡ്. ഇന്നലെ ഹസാർഡ് ആദ്യമായി റയലിന്റെ ആദ്യ ഇലവനിൽ എത്തിയ മത്സരത്തിൽ പി എസ് ജിയോട് ദയനീയ പരാജയം ടീം ഏറ്റുവാങ്ങിയിരുന്നു. 70മിനുട്ട് കളിച്ച ഹസാർഡിന് കാര്യമായി ഒരു സംഭാവനയും ഇന്നലെ നൽകാനായില്ല. ഇതിനകം തന്നെ റയൽ ആരാധകർ ഹസാർഡിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഹസാർഡിന്റെ പ്രശ്നമല്ല എന്നും റയൽ ടീമിന്റെ മൊത്തത്തിൽ ഉള്ള പ്രശ്നമാണ് ഹസാർഡിനെ പിറകോട്ട് ആക്കുന്നത് എന്നാണ് റിയോ ഫെർഡിനാൻഡ് പറയുന്നത്. പ്രായമേറി വരുന്ന ഒരു സ്ക്വാഡാണ് റയലിനുള്ളത്. അവർ പിറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ആ ടീമിൽ യാതൊന്നും ഇപ്പോൾ നല്ല പ്രതീക്ഷകളായി ഇല്ല. ഇതൊക്കെ ഹസാർഡ് എന്ന താരത്തെയും മോശമായി ബാധിക്കും എന്ന് റിയോ പറഞ്ഞു. ചെൽസിയിൽ നിന്ന് റെക്കോർഡ് തുകയ്ക്കാണ് ഹസാർഡ് റയൽ മാഡ്രിഡിൽ എത്തിയത്.