മുള്‍ഡര്‍ക്കും ശതകം, ലീഡിനോടടുത്ത് ദക്ഷിണാഫ്രിക്ക

- Advertisement -

ഇന്ത്യ എയ്ക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന് അടുത്തെത്തി ദക്ഷിണാഫ്രിക്ക. 100 ഓവറുകള്‍ പിന്നിടുമ്പോള്‍ 360 റണ്‍സ് നേടിയിട്ടുള്ള ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 417 റണ്‍സിന് 57 റണ്‍സ് പിന്നിലായാണ് നില്‍ക്കുന്നത്. ആറാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടുകെട്ട് നേടിയ എയ്ഡന്‍ മാര്‍ക്രം-വിയാന്‍ മുള്‍ഡര്‍ കൂട്ടുകെട്ടിനെ മുഹമ്മദ് സിറാജ് മാര്‍ക്രത്തെ പുറത്താക്കി അവസാനം കുറിച്ചു. 161 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ വിയാന്‍ മുള്‍ഡറും വെറോണ്‍ ഫിലാന്‍ഡറും ചേര്‍ന്ന് ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. മുള്‍ഡര്‍ 106 റണ്‍സുമായി നില്‍ക്കുമ്പോള്‍ വെറോണ്‍ ഫിലാന്‍ഡറിനെ 100ാം ഓവറിന്റെ അഞ്ചാം പന്തില്‍ ശിവം ഡുബേ പുറത്താക്കി. 59 റണ്‍സാണ് മുള്‍ഡറും വെറോണ്‍ ഫിലാന്‍ഡറും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്. മത്സരം മൂന്നാം ദിവസം അവസാന സെഷനാണ് പുരോഗമിക്കുന്നത്.

Advertisement