പ്രീമിയർ ലീഗിൽ കിരീടം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാവില്ല എന്ന് മുൻ ആഴ്സണൽ പരിശീലകൻ ആഴ്സൻ വെങ്ങർ. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ മികച്ച താരങ്ങൾ ഉണ്ടെങ്കിലും അവർക്ക് ഒരു കിരീട പോരാട്ടത്തിനുള്ള പക്വത ഇല്ല എന്ന് വെങ്ങർ പറഞ്ഞു. യുണൈറ്റഡ് വലിയ പ്രതീക്ഷകൾ നൽകുന്ന ടീമാണ്. പക്ഷെ പ്രതീക്ഷയ്ക്ക് അപ്പുറം എന്തെങ്കിലും യുണൈറ്റഡിന് നേടാൻ കഴിയും എന്ന് തോന്നുന്നില്ല എന്നും വെങ്ങർ പറഞ്ഞു.
റയാൻ ഗിഗ്സ്, ഡേവിഡ് ബെക്കാം, സ്കോൾസ് എന്നിവരൊക്കെ ചെയ്തത് ഈ യുണൈറ്റഡ് ടീമിന് ചെയ്യാൻ ആകുമെന്ന് തനിക്ക് വിശ്വാസമില്ല എന്നും വെങ്ങർ പറഞ്ഞു. യുണൈറ്റഡിന്റെ പ്രകടനങ്ങൾ കണ്ടാൽ കിരീടം നേടാൻ അവർക്ക് ആവുമെന്ന് തോന്നില്ല എന്നും വെങ്ങർ പറഞ്ഞു. പ്രീമിയർ ലീഗിൽ നാലു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് യുണൈറ്റഡിന് ഇതുവരെ സ്വന്തം.