മോഡ്രിചിനും പരിക്ക്!! ഈ മാസം ഇനി കളിക്കില്ല

- Advertisement -

റയൽ മാഡ്രിഡിൽ ഒരു താരത്തിനും കൂടെ പരിക്ക്. മധ്യനിര താരമായ ലൂക മോഡ്രിച് ആണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. വലതു കാലിന്റെ മസിൽ ഇഞ്ച്വറിയാണ് മോഡ്രിചിന് വിനയായിരിക്കുന്നത്. മോഡ്രിചിന് ഈ മാസം ഇനി കളിക്കാൻ കഴിയില്ല. നാലാഴ്ച എങ്കിലും വിശ്രമം വേണ്ടി വരും എന്നാണ് മാഡ്രിഡിൽ നിന്നുള്ള വാർത്തകൾ.

ലെവന്റെ, പി എസ് ജി, സെവിയ്യ, ഒസാസുന എന്നീ ക്ലബ്ബുകൾക്ക് എതിരായ മത്സരം എന്തായാലും മോഡ്രിചിന് നഷ്ടമാകും. ഹസാർഡ്, റോഡ്രിഗോ എന്നിവർ പരിക്ക് മാറി എത്തുന്ന ആശ്വാസ വാർത്ത വരുന്നതിനിടയ്ക്കാണ് മോഡ്രിച് പുറത്തിരിക്കും എന്ന വാർത്തകൾ വരുന്നത്. കഴിഞ്ഞ ദിവസം റയലിന്റെ സ്ട്രൈക്കർ യോവിചിനും പരിക്കേറ്റിരുന്നു.

Advertisement