എ ടി കെയുടെ ആദ്യ പ്രീസീസൺ മത്സരത്തിൽ ജോബി ജസ്റ്റിന് ഗോൾ

- Advertisement -

എ ടി കെ കൊൽക്കത്ത പുതിയ സീസണായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇന്ന് അവരുടെ പ്രീസീസണിലെ ആദ്യ മത്സരത്തിൽ എ ടി കെയുടെ തന്നെ റിസേർവ് ടീമിനെയാണ് എ ടി കെ നേരിട്ടത്. മത്സരം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എ ടി കെ വിജയിച്ചത്. ഈസ്റ്റ് ബംഗാൾ വിട്ട് എ ടി കെയിൽ എത്തിയ മലയാളി താരം ജോബി ജസ്റ്റിൻ തന്റെ ആദ്യ ഗോൾ ഇന്ന് നേടി.

ജോബിയെ കൂടാതെ എ ടി കെയുടെ വമ്പൻ സൈനിംഗ് ആയ‌ റോയി കൃഷ്ണയും, ഹെർണാണ്ടസുൻ ഗോളുകൾ നേടി. റോയ് കൃഷ്ണ ഇരട്ട ഗോളുകൾ ആണ് നേടിയത്. അടച്ചിട്ട സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെയാണ് ഇന്ന് പ്രീസീസൺ മത്സരം നടന്നത്.

Advertisement