സ്പാനിഷ് ഫോർവേഡ് ആയ ഇനാകി വില്യം താൻ അത്ലറ്റിക്ക് ബിൽബാവോ വിടില്ല എന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം അത്ലറ്റിക്ക് ബിൽബാവോയിൽ പുതിയ കരാർ ഒപ്പുവെച്ച താരം തന്റെ കരിയർ അവസാനിക്കുന്നത് ബിൽബാവോയിൽ തന്നെ ആയിരിക്കും എന്ന് പറഞ്ഞു. വിരമിക്കുന്നത് വരെ ഈ ക്ലബ് അല്ലാതെ തന്റെ കരിയറിൽ ഉണ്ടാകില്ല എന്നും ഇനാകി പറഞ്ഞു.
വളരെ നീണ്ട കരാർ ഒപ്പുവെച്ച ഇനാകി വില്യംസിന് ഇപ്പോൾ 185മില്യന്റെ വലിയ റിലീസ് ക്ലോസ് ഉണ്ട് അത്ലറ്റിക്ക് ക്ലബിൽ. തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു. അവർ തന്നെ ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. പക്ഷെ താൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് അവരോട് പറഞ്ഞെന്നും ഇനാകി പറഞ്ഞു. റിയൽ സോസിഡാഡിലേക്ക് പോകും എന്ന അഭ്യൂഹങ്ങളും താരം തള്ളി. 25കാരനായ ഇനാകി അത്ലറ്റിക്ക് ബിൽബാവോയിലൂടെ വളർന്നു വന്ന താരമാണ്.