കോഹ്‌ലിയടക്കം പ്രമുഖരെ ഉൾപ്പെടുത്തി സാധ്യത ടീം പ്രഖ്യാപിച്ച് ഡൽഹി

Staff Reporter

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയടക്കം പ്രമുഖ താരങ്ങളുടെ ഉൾപ്പെടുത്തി വിജയ് ഹസാരെ ട്രോഫിക്കുള്ള സാധ്യത ടീം പ്രഖ്യാപിച്ച് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ. 50 പേരുടെ സാധ്യത പട്ടികയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പുറത്തുവിട്ടത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‍ലിക്ക് പുറമെ ശിഖർ ധവാൻ, റിഷഭ് പന്ത്, ഇഷാന്ത് ശർമ്മ എന്നിവരും 50 പേരുടെ പട്ടികയിൽ ഉൾപെടുന്നുണ്ട്.

കഴിഞ്ഞ തവണത്തെ വിജയ് ഹസാരെ ട്രോഫിയിലെ റണ്ണേഴ്‌സ് അപ്പ് ആണ് ഡൽഹി.  സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 10 വരെയാണ് ഈ വർഷത്തെ വിജയ് ഹസാരെ ട്രോഫി. സോഷ്യൽ മീഡിയയിലൂടെയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. നാളെ രാവിലെ ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിൽ താരങ്ങളോട് ഹാജരാവാനും ആവശ്യപെട്ടിട്ടുണ്ട്.