വെസ്റ്റിൻഡീസ് 222ന് പുറത്ത്, ലീഡ് നേടി ഇന്ത്യ

Staff Reporter

വെസ്റ്റിൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ വെസ്റ്റിൻഡീസിനെ 222 റൺസിന് പുറത്താക്കിയ ഇന്ത്യക്ക് ലീഡ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 75 റൺസിന്റ ലീഡാണ് സ്വന്തമാക്കിയത്.

മൂന്നാം ദിവസം വെസ്റ്റിൻഡീസിനെ ബാക്കിയുള്ള രണ്ടു വിക്കറ്റുകൾ ഷമിയും ജഡേജയുമാണ് സ്വന്തമാക്കിയത്. വെസ്റ്റിൻഡീസ് നിരയിൽ 48 റൺസ് എടുത്ത ചേസും 39 റൺസ് എടുത്ത ജേസൺ ഹോൾഡറും 35 റൺസ് എടുത്ത ഹെയ്റ്റ്മറുമാണ് വെസ്റ്റിൻഡീസ് നിരയിൽ പൊരുതിയത്. ഇന്ത്യൻ നിരയിൽ ഇഷാന്ത് ശർമ്മ അഞ്ച് വിക്കറ്റ് വീഴ്ത്തി.