അച്ഛന്റെ മരണം, യു.എസ് ഓപ്പണിൽ നിന്നു അമേരിക്കൻ താരം പിന്മാറി

Wasim Akram

അച്ഛനും പരിശീലകനുമായിരുന്ന കോൻസ്റ്റാന്റിന്റെ മരണമാണ് യു.എസ് ഓപ്പണിൽ നിന്ന് പിന്മാറാൻ അമേരിക്കൻ താരം അമാന്ത അനിസിമോവയെ പ്രേരിപ്പിച്ച ഘടകം. കഴിഞ്ഞ വർഷം 16 മത്തെ വയസ്സിൽ യു.എസ് ഓപ്പണിൽ അരങ്ങേറ്റം കുറിച്ച അമാന്ത ഈ വർഷത്തെ ഫ്രഞ്ച്‌ ഓപ്പണിൽ സെമിഫൈനലിലും പ്രവേശിച്ചിരുന്നു.

17 കാരിയായ അമാന്ത സിമോണ ഹാലപ്പിനെ അട്ടിമറിച്ചായിരുന്നു ഫ്രഞ്ച്‌ ഓപ്പൺ സെമിഫൈനലിൽ എത്തിയത്. എന്നാൽ സെമിയിൽ അമാന്ത ജേതാവായ ആഷ്‌ലി ബാർട്ടിയോട് തോറ്റ് പുറത്താവുകയായിരുന്നു. ലോക 24 റാങ്കുകാരിയുടെ നഷ്ടത്തിൽ പങ്ക് ചേരുന്നതായി അറിയിച്ചു അമേരിക്കൻ ടെന്നീസ് അസോസിയേഷൻ. വർഷത്തെ ഏറ്റവും അവസാനത്തെ ഗ്രാന്റ്‌ സ്‌ലാം ആയ യു.എസ് ഓപ്പണു ഈ വരുന്ന തിങ്കളാഴ്ചയാണ് തുടക്കമാവുക.