ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയ ബൗണ്ടറി നിയമത്തെ പറ്റി ചർച്ച ചെയ്യാൻ കുംബ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി. സൂപ്പർ ഓവറിൽ സമനിലയിൽ അവസാനിച്ച ഇംഗ്ലണ്ട് – ന്യൂസിലാൻഡ് പോരാട്ടത്തിൽ കൂടുതൽ ബൗണ്ടറി നേടിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചിരുന്നു. ഐ.സി.സിയുടെ ഈ വിവാദ തീരുമാനത്തെ കുറിച്ച് കുംബ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചർച്ച ചെയ്യുമെന്ന് ഐ.സി.സി ജനറൽ മാനേജർ ജിയോഫ് അലഡൈസ് പറഞ്ഞു.
2020ൽ നടക്കുന്ന കമ്മിറ്റിയുടെ അടുത്ത മീറ്റിങ്ങിലാണ് വിവാദ തീരുമാനങ്ങളെ കുറിച്ച് ചർച്ചകൾ നടക്കുക. ഇംഗ്ലണ്ടിനെ ബൗണ്ടറിയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജേതാക്കളായി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി മുൻ താരങ്ങൾ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 2012 മുതൽ ഐ.സി.സി. കമ്മിറ്റിയുടെ ചെയർമാൻ ആണ് അനിൽ കുംബ്ലെ.