നീണ്ട കാലത്തെ ഇംഗ്ലീഷ് ഫുട്ബോൾ ലോകത്തിന്റെ ആവശ്യം ഈ സീസൺ മുതലാണ് നിറവേറാൻ പോകുന്നത്. ജർമ്മനിയിൽ സ്പെയിനിലും ഒക്കെ കാണുന്നതു പൊലെ ഫുട്ബോൾ സീസണിൽ വിന്റർ ബ്രേക്ക് വേണമെന്ന ആവശ്യം 2018ൽ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചിരുന്നു. അത് ഈ സീസൺ മുതൽ ആണ് നിലവിൽ വരിക. രണ്ടാഴ്ചത്തെ വിശ്രമം ഒരോ ക്ലബിനും സീസണ് ഇടയിൽ ഇത്തവണ ലഭിക്കും.
ലീഗ് മൊത്തമായി രണ്ടാഴ്ച നിർത്തി വെക്കുന്നതിനു പകരം ക്ലബുകളുടെ ഫിക്സ്ചറുകൾ മാറ്റി വെച്ച് ഒരോ ടീമിനും രണ്ടാഴ്ച വിശ്രമം ലഭിക്കുന്ന രീതിയിലായിരിക്കും പ്രീമിയർ ലീഗ് മുന്നോട്ട് പോവുക. ഫെബ്രുവരിയിൽ എല്ലാ ടീമിനും രണ്ടാഴ്ച ഇടവേള കിട്ടും. ഈ സമയത്ത് ഒരോ ആഴ്ചയും പത്ത് മത്സരങ്ങൾക്ക് പകരം 5 മത്സരങ്ങൾ മാത്രമേ ലീഗിൽ നടക്കുകയുള്ളൂ. യൂറോപ്പിൽ കളിക്കുന്ന ഇംഗ്ലീഷ് ക്ലബുകളെ സഹായിക്കാൻ വേണ്ടിയാണ് ഈ മിഡ് സീസൺ ഇടവേള കൊണ്ടുവരുന്നത്.