അഫ്ഗാനിസ്ഥാന് ക്രിക്കറ്റിന്റെ ഏറ്റവും വലിയ പ്രശ്നം താരങ്ങളുടെ ഫിറ്റ്നെസ്സാണെന്നും ടീമിലെ താരങ്ങള്‍ ഈ വിഷയത്തില്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും പറഞ്ഞ് അഫ്ഗാനിസ്ഥാന് നായകന് ഗുല്‍ബാദിന്‍ നൈബ്. ഇന്ന് മികച്ച ചേസിംഗാണ് ടീം കാഴ്ചവെച്ചതെന്നും അണ്ടര്‍ 19 താരം ഇക്രം അഖി ഖില് നടത്തിയ പ്രകടനം ശ്രദ്ധേയാമായ കാര്യമാണെന്നും നൈബ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ഇത്തരം നിരവധി പ്രതിഭകളുണ്ട്, അവരെ മികച്ച താരങ്ങളായി മാറ്റുകയാണ് ബോര്‍ഡ് ചെയ്യേണ്ടതെന്നും നൈബ് വ്യക്തമാക്കി. എന്നാല്‍ അതിന് മുമ്പ് താരങ്ങളുടെ ഫിറ്റ്നെസ്സില് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് നൈബ് വ്യക്തമാക്കി.
അത് പോലെ തന്നെ സമ്മര്‍ദ്ദ നിമിഷങ്ങള്‍ കൈകാര്യം ചെയ്യുവാനും ടീം പഠിക്കേണ്ടതുണ്ട്. തങ്ങളുടെ കഴിവുകളും അതിനോടൊപ്പം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് നൈബ് വ്യക്തമാക്കി. ലോകകപ്പില്‍ വളരെ അധികം കാര്യങ്ങള്‍ തങ്ങള്‍ പഠിച്ചുവെന്നും ഒരു ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന് ചേസിംഗില്‍ സാധ്യത നിലനിര്‍ത്തിയിരുന്നുവെങ്കിലും 300നു മേല്‍ ചേസ് ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും നൈബ് വ്യക്തമാക്കി.