ചെൽസിയുടെ പരിശീലകനായ സാരി ക്ലബ് വിടുന്നു. ഒരു സീസൺ മാത്രമേ ആയിട്ടുള്ളൂ എങ്കിലും ക്ലബ് വിടാൻ ആണ് ഇറ്റാലിയൻ പരിശീലകന്റെ തീരുമാനം. സാരി ഔദ്യോഗികമായി തന്ന്വ് ക്ലബ് വിടാൻ അനുവദിക്കണമെന്ന് ചെൽസി ബോർഡിനോഡ് ആവശ്യപ്പെട്ടതായൊ ഇംഗ്ലീഷ് മാധ്യമങ്ങളും ഇറ്റാലിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
യൂറോപ്പ ലീഗ് കിരീടം ഉയർത്തി രണ്ട് ദിവസത്തിനകമാണ് സാരിയുടെ ഈ അപേക്ഷ. ചെൽസി ക്ലബിൽ സാരി തൃപ്തനല്ല എന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. ബോർഡുമായുള്ള പ്രശ്നങ്ങളും ഒപ്പം ഇംഗ്ലീഷ് മാധ്യമങ്ങളിൽ നിന്നുള്ള കടുത്ത വിമർശങ്ങളും സാരിയെ അസ്വസ്ഥനാക്കിയിരുന്നു. ടോപ് 4ൽ എത്തിയിട്ടും യൂറൊപ്പ ലീഗ് കിരീടം നേടിയിട്ടും അദ്ദേഹം ക്ലബ് വിടുന്നു എന്നത് ചെൽസി ആരാധകരെയും വിഷമിപ്പിക്കും.
ഇന്ന് ഇറ്റലിയിൽ യുവന്റസുമായി സാരി ചർച്ച നടത്തിയതോടെ സാരിയുടെ യാത്ര യുവന്റസിലേക്കാണെന്നും അഭ്യൂഹം ഉയരുന്നുണ്ട്. അലെഗ്രിയുടെ ഒഴിവിലേക്ക് സാരിയെ എത്തിക്കാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്.