U-20 ലോകകപ്പ്, തോറ്റിട്ടും അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 20 ലോകകപ്പിൽ ഇന്ന് ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ പരാജയപ്പെട്ടു എങ്കിലും അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു‌. ഇന്ന് കൊറിയ റിപ്പബ്ലിക് ആണ് അർജന്റീനയെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് കൊറിയ വിജയിച്ചത്. ഈ വിജയം കൊറിയക്ക് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു കൊടുത്തു. രൺയ്യ് മത്സരങ്ങളിൽ നിന്ന് ആറു പോയന്റാണ് കൊറിയക്കുള്ളത്. എന്നാൽ ആറു പോയന്റു തന്നെയുള്ള അർജന്റീന മെച്ചപ്പെട്ട ഗോൾ ഡിഫറൻസോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കൊറിയക്കു വേണ്ടി സെൻ ഉൻ ഓഹ്, യങ് വൂക് ചോ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഫെറേറ ആണ് അർജന്റീനയുടെ ഗോൾ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സമനില വഴങ്ങിയ പോർച്ചുഗൽ ടൂർണമെന്റിൽ നിന്ന് പുറത്തായി.