ഡൊന്നരുമയ്ക്ക് പരിക്ക്, യൂറോ യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും

Jyotish

ഇറ്റാലിയൻ ഗോൾകീപ്പർ ഡൊന്നരുമയ്ക്ക് പരിക്ക്. 2020ൽ നടക്കുന്ന യൂറോ കപ്പിന്റെ യോഗ്യതാ മത്സരങ്ങൾ ഇതോടുകൂടി താരത്തിന് നഷ്ടമാകുമെന്നുറപ്പായി. സീരി എയിലെ അവസാന മത്സരത്തിൽ 21 ആം മിനുട്ടിൽ താരം കളം വിട്ടിരുന്നു. മിലാൻ 3-2 നും സ്പാലിനോട് ജയിച്ചെങ്കിലും ഗോൾ കീപ്പറായ ഡൊന്നരുമയുടെ പരിക്ക് അവർക്കും തിരിച്ചടിയായി.

ഡൊന്നരുമയ്ക്ക് വലത് തുടയിൽ പരിക്കേറ്റെന്നും വിശ്രമം ആവശ്യമാണെന്നും മിലാൻ തങ്ങളുടെ വെബ്സൈറ്റിൽ കുറിച്ചു. ജൂണിലാണ് യൂറോ യോഗ്യതാ മത്സരങ്ങൾ നടക്കുക. ഗ്രീസും ബോസ്നിയയുമാണ് ഇറ്റലിയുടെ എതിരാളികൾ.