“നദാലിനേയും ഫെഡറേയും പോലെ‌ മെസ്സിയും റൊണാൾഡോയും”

- Advertisement -

ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡറേയും നാദാലിനെയും പോലെയാണ് ഫുട്ബോളിൽ ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയുമെന്ന് യുവന്റസ് താരം കെല്ലിയ്നി. മെസ്സിയെക്കുറിച്ചും റൊണാൾഡോയെക്കുറിച്ചും മാധ്യമങ്ങൾ ചോദിച്ചപ്പോളാണ് കെല്ലിയ്നി ഈ പ്രതികരണം നടത്തിയത്. ടെന്നീസിൽ ഫെഡറും നാദാലും അതിശയങ്ങൾ സൃഷ്ടിക്കുന്നത് പോലെയാണ് ഫുട്ബോളിനെ മെസ്സിയും റോണാൾഡോയും അടക്കി ഭരിക്കുന്നതെന്ന് കെല്ലിയ്നി പറഞ്ഞു.

ഇരു താരങ്ങളും തമ്മിൽ ആരോഗ്യപരമായ മത്സരമുണ്ടെന്നും ലോക ഫുട്ബോളിന് ഇത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണിൽ ലാ ലിഗ കിരീടം ബാഴ്സലോണക്കൊപ്പം മെസ്സിയും സീരി എ കിരീടം യുവന്റസിനൊപ്പം റൊണാൾഡോയും നേടി. 600 ഗോളുകൾ എന്ന നാഴികകല്ല് ഇരു താരങ്ങളും പിന്നിട്ടിരുന്നു‌. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഇരു താരങ്ങളും ഫൈനലിൽ ഇല്ല. കോപ്പ ഇറ്റാലിയയിൽ യുവന്റ്സ് പരാജയപ്പെട്ടപ്പോൾ കോപ്പ ഡെൽ റേ ഫൈനലിൽ വലൻസിയയോട് ബാഴ്സലോണ പരാജയപ്പെടുകയും ചെയ്തിരുന്നു.

Advertisement