ബാഴ്സ പരിശീലകനായി വാൽവേർടെ തന്നെ തുടരുമെന്ന് സ്ഥിതീകരിച് ബാഴ്സലോണ പ്രസിഡന്റ് ജോസഫ് ബർതമേയു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളിനോട് നാണം കേട്ട തോൽവി വഴങ്ങിയതോടെ ബാഴ്സ പരിശീലകനെ മാറ്റിയേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി.
ല ലീഗെയിൽ ബാഴ്സയുടെ ആധിപത്യം തുടരുമ്പോഴും തുടർച്ചയായി യൂറോപ്പിൽ മോശം പ്രകടനം തുടരുന്നതോടെ വാൽവേർടെയെ പുറത്താക്കാൻ ആരാധകർ അടക്കം നിരവധി പേർ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. അടുത്ത സീസണിന്റെ പ്ലാനിങ് ഇപ്പോഴേ തുടങ്ങിയെന്നും ഞങ്ങൾക്ക് വേണ്ട പരിശീലകൻ തന്നെയാണ് വാൽവേർടെ എന്നും ക്ലബ്ബ് പ്രസിഡന്റ് നിസംശയം പ്രഖ്യാപിച്ചു.
ല ലീഗ കിരീടം ഉറപ്പിച്ച ബാഴ്സക്ക് ഇനി കോപ്പ ഡെൽ റെ ഫൈനലിൽ വലൻസിയയെ നേരിടാനുണ്ട്. ഈ ഫൈനലിൽ ഫലം വിപരീതമായാൽ ഒരു പക്ഷെ പ്രസിഡന്റിന്റെ പിന്തുണയും വാൽവേർടെക് നഷ്ടപ്പെടാൻ ഇടയുണ്ട്.