യൂറോപ്പ്യൻ ക്ലബ്ബുകൾക്ക് കാത്തിരിക്കാം, ഇന്ററുമായുള്ള കരാർ പുതുക്കി സ്‌ക്രിനിയർ

ഇന്റർ മിലാനുമായുള്ള കരാർ പുതുക്കി സ്ലോവാക്യൻ താരം മിലൻ സ്‌ക്രിനിയർ. 2023. വരെയുള്ള കരാറിലാണ് ഈ പ്രതിരോധതാരം ഇന്റർ മിലാനിൽ തുടരുക. മാഞ്ചസ്റ്റർ സിറ്റിയും ബാഴ്‌സലോണയും ഇന്റർ താരത്തിന് വേണ്ടി ശ്രമം തുടരുന്നതിനിടെയിലാണ് സ്‌ക്രിനിയർ ഇന്ററുമായി വീണ്ടും കരാർ പുതുക്കുന്നത്.

2017 ലാണ് സാംപ്‌ടോറിയയിൽ നിന്നും ഇന്ററിലേക്ക് സ്‌ക്രിനിയർ എത്തുന്നത്. 24-കാരനായ താരം ഇന്റർ മിലാനു വേണ്ടി 84 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. അതിൽ 40 മത്സരങ്ങളും ഈ സീസണിലാണ്. 15 മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെയിരുന്നു ഇന്റർ മിലാൻ ഈ സീസണിൽ. ഇന്ററിന്റെ പ്രതിരോധനിരയെ നയിക്കുന്നത് മിലൻ സ്‌ക്രിനിയറാണ്.