ടോട്ടൻഹാമിന് പ്രചോദനമായത് ഹാഫ് ടൈമിലെ കെയ്നിന്റെ വാക്കുകൾ

Newsroom

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ അയാക്സിനെതിരെ തിരിച്ചുവരാൻ ടോട്ടൻഹാമിന് പ്രചോദനമായത് ക്യാപ്റ്റൻ കെയ്നിന്റെ ഹാഫ് ടൈമിലെ വാക്കുകൾ. ഇപ്പോൾ പരിക്കിന്റെ പിടിയിൽ ഉള്ള കെയ്ൻ അയാക്സിനെതിരെ കളിച്ചിരുന്നില്ല. ആദ്യ പകുതിയിൽ ദയനീയ പ്രകടനം കാഴ്ചവെച്ച് 3-0ന് അഗ്രിഗേറ്റ് സ്കോറിൽ പിറകിൽ പോയ ടോട്ടൻഹാമിന് ഹാഫ് ടൈമിന്റെ ഇടവേളയിൽ ആൺ കെയ്ൻ ഊർജ്ജം നൽകിയത്.

ഡ്രെസിംഗ് റൂമിൽ എത്തിയ കെയ്നിന്റെ വാക്കുകൾ ടീമിനെ മാറ്റിയെന്ന് ട്രിപ്പിയർ പറഞ്ഞു. ഒരു ആരാധാകൻ എന്ന നിലയിൽ ആണ് താൻ ടീമിനോട് സംസാരിച്ചത് എന്ന് കെയ്ൻ പറഞ്ഞു. ആദ്യ താൻ ഈ ക്ലബിന്റെ ആരാധകനാണ് എന്നിട്ടെ കളിക്കാരൻ ആകുന്നുള്ളൂ. ഈ വിജയം വൻ സന്തോഷം നൽകുന്നു എന്ന് കെയ്ൻ പറഞ്ഞു. ടോട്ടൻഹാം താരങ്ങൾ ടീമിനോട് കാണിച്ച പാഷനാണ് വിജയം സമ്മാനിച്ചത് എന്നും കെയ്ൻ പറഞ്ഞും ഫൈനലിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും കെയ്ൻ പറഞ്ഞു.