ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ പുതുക്കും

Newsroom

Picsart 23 10 09 21 53 12 126
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന് ക്ലബിൽ പുതിയ കരാർ. പരിശീലകൻ രണ്ടു വർഷത്തെ പുതിയ കരാർ ഒപ്പുവെക്കും എന്നാണ് റിപ്പോർട്ട്. ടെൻ ഹാഗും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ആഴ്ചയോടെ ടെൻ ഹാഗ് തന്നെ ആകും വരും സീസണിലും യുണൈറ്റഡിന്റെ പരിശീലകൻ എന്ന് ഉറപ്പിച്ചിരുന്നു.

ടെൻ ഹാഗ് 24 06 12 08 36 55 684

ഇതിനു പിന്നാലെയാണ് പുതിയ കരാറും നൽകുന്നത്. ടെൻ ഹാഗിന് ക്ലബിനെ മുന്നോട്ടു നയിക്കാൻ ആകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ വിശ്വസിക്കുന്നു. ടെൻ ഹാഗും പുതിയ ഉടമകളായ ഇനിയോസും തമ്മിൽ ഭാവിയിലേക്കുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്‌. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടെൻ ഹാഗിന് മികച്ച താരങ്ങളെ എത്തിച്ചു കൊടുക്കാൻ യുണൈറ്റഡ് മാനേജ്മെന്റ് തയ്യാറാകും.

അവസാന രണ്ടു സീസണുകളിലായി രണ്ട് കിരീടങ്ങൾ നേടിക്കൊണ്ട് യുണൈറ്റഡിലെ കിരീട ദാരിദ്ര്യം കുറക്കാൻ ടെൻ ഹാഗിനായിരുന്നു.