റിഷഭ് പന്ത് പരിശീലനത്തിൽ മടങ്ങിയെത്തി, പരിക്കെന്ന ആശങ്ക ഒഴിഞ്ഞു

Newsroom

Picsart 24 06 19 23 02 41 006
Download the Fanport app now!
Appstore Badge
Google Play Badge 1

റിഷഭ് പന്ത് ഇന്ന് ഇന്ത്യക്കായി പരിശീലനത്തിന് ഇറങ്ങി. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ആയ പന്ത് ഇന്നലെ ഇന്ത്യയുടെ പരിശീലന സെഷനിൽ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ ബാക്കി എല്ലാ താരങ്ങളും ഉണ്ടായിരുന്നുവെങ്കിലും പന്ത് ഇന്നലെ പരിശീലനത്തിന് ഇറങ്ങാതിരുന്നത് ആശങ്ക നൽകിയിരുന്നു. എന്നാൽ ഇന്ന് പന്ത് നെറ്റ്സിൽ ബാറ്റ് ചെയ്തു. താരം ഏറെ നേരം ബാറ്റിംഗ് പ്രാക്ടീസ് നടത്തി

റിഷഭ് പന്ത് 24 06 19 23 02 56 788

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത് പന്ത് ആയിരുന്നു. പന്ത് എന്തുകൊണ്ടാണ് ഇന്നലെ പരിശീലനത്തിന് ഇറങ്ങാതിരുന്നത് എന്ന കാര്യം ടീം വ്യക്തമാക്കിയിട്ടില്ല. പരിക്ക് ആണോ അതോ പന്തിന് വിശ്രമം നൽകിയതാണോ എന്ന കാര്യവും വ്യക്തമല്ല. നാളെ രാത്രി എട്ടുമണിക്കാണ് അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സൂപ്പർ 8 പോരാട്ടം നടക്കുന്നത്.