യൂറോ കപ്പ് ഇന്ന് മുതൽ!! ഇനി ഫുട്ബോൾ ആവേശം

Newsroom

Picsart 24 06 13 22 58 31 209
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പ് ഇന്നുമുതൽ ആരംഭിക്കും. ജർമ്മനി ആതിഥ്യം വഹിക്കുന്ന യൂറോ കപ്പിന് ഇന്ന് തുടക്കം. ഇന്ന് ജർമ്മനിയും സ്കോട്ലൻഡും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുന്നത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം സോണി സ്പോർട്സിലും സോണി ലൈവിലും തൽസമയമായി കാണാനാകും. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഇത്തവണ യൂറോകപ്പിൽ ഏറ്റുമുട്ടുന്നത്.

യൂറോ കപ്പ് 24 06 13 22 58 52 110

ആതിഥേയരായ ജർമ്മനി, സ്കോട്ട്‌ലൻഡ്, ഹംഗറി, സ്വിറ്റ്സർലാന്റ് എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ഗ്രൂപ്പിൽ ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി, സ്പെയിൻ, ക്രൊയേഷ്യ, അൽബനിയ എന്നിവർ ഏറ്റുമുട്ടുന്നു. കൂട്ടത്തിൽ കരുത്തുള്ള ഗ്രൂപ്പ് ഇതാണ്.

ഗ്രൂപ്പ് സിയിൽ സ്ലോവേനയ, സെർബിയ, ഡെന്മാർക്ക്, ഇംഗ്ലണ്ട് എന്നിവരാണുള്ളത്. ഇംഗ്ലണ്ട് കഴിഞ്ഞ യൂറോയിൽ ഫൈനലിൽ എത്തിയ ടീമാണ്/ ഗ്രൂപ്പ് ഡി യിൽ നെതർലാൻഡ്, ഫ്രാൻസ്, ഓസ്ട്രിയ, പോളണ്ട് എന്നിവരാണ് ഉള്ളത്. റൊമാനിയ ബെൽജിയം സ്ലോവേനിയ ഉക്രൈൻ എന്നിവർ ഗ്രൂപ്പ് ഇയിൽ മത്സരിക്കുന്നു. ചെക്ക് റിപ്പബ്ലിക്, തുർക്കി, ജോർജിയ, പോർച്ചുഗൽ എന്നിവരാണ് ഗ്രൂപ്പ് എഫിൽ ഉള്ളത്. പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന യൂറോ കപ്പ് ആവും ഇത്. 2016ൽ യൂറോ കപ്പ് നേടിയ റൊണാൾഡോ ആ കിരീടം നേട്ടം ആവർത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാകും.

ഇന്ന് ഒരു മത്സരം മാത്രമാണുള്ളത് എങ്കിലും നാളെ മുതൽ ദിവസവും മൂന്നു മത്സരങ്ങൾ നടക്കും. 6.30PM, 9.30PM രാത്രി 12.30AM എന്നീ സമയങ്ങളിലാണ് മത്സരം നടക്കുന്നത്.