മെസ്സി ഗ്വാട്ടിമാലക്ക് എതിരെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടാകും എന്ന് സ്കലോണി

Newsroom

Picsart 24 06 14 08 05 31 204
Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ ഗ്വാട്ടിമാലയെ നേരിടുന്ന അർജന്റീനയുടെ ആദ്യ ഇലവനിൽ ലയണൽ മെസ്സി ഉണ്ടാകും എന്ന് അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി വ്യക്തമാക്കി. ഇന്ന് വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ആണ് സ്‌കലോണി മെസ്സി തുടക്കം മുതൽ കളിക്കും എന്ന് വ്യക്തമാക്കിയത്.

മെസ്സി 24 06 14 08 05 55 219

“ലിയോ കളിയുടെ തുടക്കം മുതൽ കളിക്കും. അദ്ദേഹത്തിന് മുഴുവൻ മത്സരവും കളിക്കാൻ കഴിയുമെങ്കിൽ, അത് മികച്ച കാര്യമാകും.” സ്കലോണി പറഞ്ഞു.

ഞായറാഴ്ച ഇക്വഡോറിനെതിരായ അർജൻ്റീനയുടെ 1-0ന്റെ വിജയത്തിൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. പകരക്കാരനായാണ് മെസ്സി അന്ന് ഇറങ്ങിയത്. കോപ അമേരിക്ക ആരംഭിക്കും മുമ്പുള്ള അവസാന മത്സരമാണ് ഇത്‌. ജൂൺ 20ന് കാനഡക്ക് എതിരെ ആണ് അർജന്റീനയുടെ കോപ അമേരിക്കയിലെ ആദ്യ മത്സരം.