സ്മിത്തും ഫ്രേസർ-മക്ഗർഗും ഇല്ല, ഓസ്ട്രേലിയ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 05 01 08 51 41 330
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയ ടി20 ലോകകപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത്, യുവ ബാറ്റിംഗ് സെൻസേഷൻ ജേക്ക് ഫ്രേസർ-മക്ഗർക്ക് എന്നിവർ ടീമിൽ ഇല്ല. പരിചയസമ്പന്നനായ സീമർ ജേസൺ ബെഹ്‌റൻഡോർഫ്, ഓൾറൗണ്ടർ മാറ്റ് ഷോർട്ട് എന്നിവരും തഴയപ്പെട്ടു. ഈ സീസൺ ഐ പി എല്ലിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരം മക്ഗർക്ക് ടീമിൽ ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

ഓസ്ട്രേലിയ 24 05 01 08 51 58 859

മിച്ചൽ മാർഷ് ആണ് ക്യാപ്റ്റൻ. ഓൾറൗണ്ടർമാരായ മാർക്കസ് സ്റ്റോയിനിസും കാമറൂൺ ഗ്രീനും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇംഗ്ലണ്ട്, നമീബിയ, സ്‌കോട്ട്‌ലൻഡ്, ഒമാൻ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് ബിയിലാണ് ലോകകപ്പിൽ ഓസ്ട്രേലിയ കളിക്കുന്നത്. ജൂൺ 5 ന് ബാർബഡോസിൽ ഒമാനെതിരെ ആണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം.

Australia squad:Ashton Agar, Pat Cummins, Tim David, Nathan Ellis, Cameron Green, Josh Hazlewood, Travis Head, Mitchell Marsh, Josh Inglis, Glenn Maxwell, Mitchell Starc, Marcus Stoinis, Matthew Wade, David Warner, and Adam Zampa.