വിജയ് ഹസാരെ ട്രോഫിയുടെ പ്രീക്വാർട്ടറിൽ മധ്യപ്രദേശിനെ നേരിട്ട ഉത്തർ പ്രദേശിന് 5 വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത മധ്യപ്രദേശ് 234 റൺസിന് ഓളൗട്ട് ആയിരുന്നു. 83 റൺസ് എടുത്ത ശുഭം ശർമ്മയാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറർ ആയത്. ഉത്തര പ്രദേശിനായി യാഷ് ദയാൽ 3 വിക്കറ്റ് എടുത്ത് തിളങ്ങി. രണ്ടാം ഇന്നിങ്സിൽ 50ആം ഓവറിലാണ് ഉത്തർ പ്രദേശ് വിജയിച്ചത്. 78 റൺസ് എടുത്ത അക്ഷ് ദീപ് നാഥും 58 റൺസ് എടുത്ത് പുറത്താകാതെ നിന്ന റിങ്കു സിങും ആണ് ഉത്തർ പ്രദേശിനെ ജയത്തിലേക്ക് നയിച്ചത്. ക്വാർട്ടറിൽ സൗരാഷ്ട്രയെ ആകും ഉത്തർ പ്രദേശ് നേരിടുക.