ഷെഫീൽഡിനെയും തകർത്ത് സൗതാമ്പ്ടൺ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത്

Nathan Redmond Southampton Premier League
- Advertisement -

പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിനെ തകർത്ത് സൗതാമ്പ്ടൺ തങ്ങളുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഷെഫീൽഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് സൗതാമ്പ്ടൺ തോൽപ്പിച്ചത്. ജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താനും സൗതാമ്പ്ടണായി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മുൻ ഷെഫീൽഡ് യുണൈറ്റഡ് താരം കൂടിയായ ചെ ആഡംസ് ആണ് സൗതാമ്പ്ടണ് വേണ്ടി ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ സ്റ്റുവർട്ട് ആംസ്‌ട്രോങും നാഥാൻ റെഡ്‌മോണ്ടും ഗോളുകൾ നേടി സൗതാമ്പ്ടൺ വിജയം ഉറപ്പിക്കുകയായിരുന്നു. പ്രീമിയർ ലീഗിൽ മോശം ഫോമിലുള്ള ഷെഫീൽഡ് യുണൈറ്റഡ് 12 മത്സരങ്ങളിൽ നിന്ന് 1 പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ്.

Advertisement