പേസ് ബൗളര്‍ സുരംഗ ലക്മലിനെ ശ്രീലങ്കയുടെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ദിനേശ് ചന്ദമില്‍ ക്യാപ്റ്റനായി തുടരുന്ന സ്ക്വാഡില്‍ അകില ധനന്‍യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ ഏകദിന/ടി20 സ്ക്വാഡില്‍ സ്ഥിരം സാന്നിധ്യമായ അകില ടെസ്റ്റഅ ടീമില്‍ സ്ഥാനം പിടിക്കുന്നത് ഇതാദ്യമായിട്ടാണ്.
വെറ്റരന്‍ സ്പിന്നര്‍ രംഗന ഹെരാത്ത്, ദില്‍രുവന്‍ പെരേര എന്നിവര്‍ ഉള്‍പ്പെടുന്ന സ്ക്വാഡിലെ നാലാം സ്പിന്നറാണ് അകില. ലക്ഷന്‍ സണ്ടകനാണ് മറ്റൊരു സ്പിന്‍ ബൗളര്‍. അന്തിമ ഇലവനില്‍ അകിലയ്ക്ക് സ്ഥാനം ലഭിയ്ക്കുമോ എന്നതിനുറപ്പില്ലേലും പരമ്പരയില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ധനന്‍ജയ.
ഇന്ത്യയ്ക്കെതിരെ ഉപനായക സ്ഥാനം വഹിച്ച ലഹിരു തിരിമന്നേയെയും സദീര സമരവിക്രമയെയും സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ് എന്നിവര്‍ സ്ക്വാഡില്‍ തിരിച്ചെത്തി.
ജനുവരി 31നു ചിറ്റഗോംഗിലാണ് ആദ്യ ടെസ്റ്റ് അരങ്ങേറുക. ശ്രീലങ്കയുടെ ബംഗ്ലാദേശ് സിംബാബ്‍വേ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാണ് ടെസ്റ്റ് പരമ്പരയുടെ ആരംഭം.
സ്ക്വാഡ്: ദിനേശ് ചന്ദിമല്‍, ദിമുത് കരുണാരത്നേ, ആഞ്ചലോ മാത്യൂസ്, ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ്, ധനന്‍ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, റോഷന്‍ സില്‍വ, രംഗന ഹെരാത്ത്, സുരംഗ ലക്മല്‍, ദില്‍രുവന്‍ പെരേര, ദുഷ്മന്ത ചമീര, ലക്ഷന്‍ സണ്ടകന്‍, അകില ധനന്‍ജയ, ലഹിരു ഗമാഗേ, ലഹിരു കുമര
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial