സെബയോസിന്റെ പരിക്ക് ഗുരുതരം, ദീർഘകാലം പുറത്ത്

Staff Reporter

റയൽ മാഡ്രിഡ് താരം ഡാനി സെബയോസിന്റെ പരിക്ക് ഗുരുതരാമെന്ന് റയൽ മാഡ്രിഡ്. സ്പെയിനിന്‌ വേണ്ടി ഒളിംപിക്സിൽ കളിക്കുന്ന സമയത്താണ് താരത്തിന് പരിക്കേറ്റത്. ഒളിമ്പിക്സിൽ തുടക്കത്തിൽ തന്നെ പരിക്കേറ്റെങ്കിലും താരം ടീമിനൊപ്പം കൊറിയയിൽ തന്നെ തുടരുകയായിരുന്നു. ഒളിമ്പിക്സ് ഫുട്ബോൾ ഫൈനലിൽ ബ്രസീലിനോട് തോറ്റ സ്പെയിൻ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.

താരത്തിന്റെ ആംഗിൾ ലിഗ്‌മെന്റിന് പൊട്ടലേറ്റിട്ടുണ്ടെന്ന് റയൽ മാഡ്രിഡ് വ്യക്തമാക്കി. ഈ ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ് വിടാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കഴിഞ്ഞ രണ്ട് സീസണിൽ ആഴ്‌സണളിൽ ലോണിൽ കളിച്ച താരം ഇത്തവണ എ.സി മിലാനിലേക്ക് പോവുമെന്നാണ് കരുതപ്പെട്ടിരുന്നത്. 2017 മുതൽ സെബയോസ്‌ റയൽ മാഡ്രിഡ് താരമാണ്.