പോഗ്ബ വീണ്ടും ആഴ്ചകളോളം പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ വീണ്ടും നീണ്ടകാലം പുറത്തിരിക്കും. രണ്ടാഴ്ച മുമ്പ് പരിക്ക് മാറി പോഗ്ബ തിരികെയെത്തിയിരുന്നു. എന്നാൾ പോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്കേറ്റതായി പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. പോഗ്ബയുടെ ആങ്കിളിന് പരിക്കുണ്ട് എന്നും ആഴ്ചകളോളം പുറത്തിരിക്കും എന്നുമാണ് ഒലെ പറഞ്ഞത്.

അവസാന മൂന്ന് മാസങ്ങളായി പരിക്ക് കാരണം പുറത്തായിരുന്നു പോഗ്ബ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് പോഗ്ബ. ആ പോഗ്ബയെ സീസൺ പകുതിയിലധികം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് യുണൈറ്റഡ് ഉള്ളത്. മക്ടോമിനെയും പരിക്കേറ്റ് പുറത്താണ് എന്നതിനാൽ ഇപ്പോൾ മധ്യനിരയിൽ കളിക്കാൻ താരങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ് യുണൈറ്റഡ്.

Previous articleഅവസാന മത്സരവും കളിച്ച് ഡേവിഡ് വിയ വിരമിച്ചു
Next articleകുലുസേവ്സ്കി ഇന്ന് യുവന്റസ് താരമാകും