കുലുസേവ്സ്കി ഇന്ന് യുവന്റസ് താരമാകും

PARMA, ITALY - DECEMBER 22: Dejan Kulusevski of Parma Calcio looks on during the Serie A match between Parma Calcio and Brescia Calcio at Stadio Ennio Tardini on December 22, 2019 in Parma, Italy. (Photo by Alessandro Sabattini/Getty Images)

ഇറ്റലിയിൽ അത്ഭുതങ്ങൾ കാണിക്കിന്ന യുവ അറ്റാക്കിങ് താരം ഡെജാൻ കുലുസേവ്സ്കി ഇന്ന് യുവന്റസുമായി കരാർ ഒപ്പുവെക്കും. താരത്തിന്റെ മെഡിക്കൽ ഇന്ന് ടൂറിനിൽ വെച്ച് നടക്കും. 2024 വരെ നീണ്ടു നിൽക്കുന്ന കരാറിൽ കുലുസേവ്സ്കി ഒപ്പുവെക്കും.അറ്റലാന്റയുടെ താരമായ കുലുസേവ്സ്കിയെ ഇന്ററിനെയും റോമയെയും പിന്നിലാക്കിയാണ് യുവന്റസ് സ്വന്തമാക്കുന്നത്. 35 മില്യണോളം ആകും കുലുസേവ്സ്കിക്കു വേണ്ടി യുവന്റസ് നൽകുക. 9 മില്യണോളം ബോണസും ഉണ്ടാകും.

സ്വീഡിഷ് താരമായ കുലുസേവ്സ്കി ഇപ്പോൾ പാർമയിൽ ലോണിൽ കളിക്കുകയാണ്. ഈ സീസണിൽ ഇതുവരെ നാലു ഗോളുകളും ഏഴ് അസിസ്റ്റും ഈ 19കാരൻ സംഭാവന ചെയ്തിട്ടുണ്ട്. സൈനിംഗ് ചെയ്താലും ഈ സീസൺ അവസാനം വരെ കുലുസേവ്സ്കി പാർമയിൽ തുടർന്നേക്കും. യുവന്റസിന് ലോണിൽ നിന്ന് താരത്തെ തിരിച്ചു വിളിക്കണമെങ്കിൽ പകരം വേറൊരു താരത്തെ പാർമയ്ക്ക് നൽകേണ്ടതായി വരും.

Previous articleപോഗ്ബ വീണ്ടും ആഴ്ചകളോളം പുറത്ത്
Next articleജമൈക്കൻ താരം ബെംഗളൂരു എഫ് സിക്കായി ഗോളടിക്കും