അവസാന മത്സരവും കളിച്ച് ഡേവിഡ് വിയ വിരമിച്ചു

സ്പാനിഷ് ഇതിഹാസ സ്ട്രൈക്കർ ഡേവിഡ് വിയ ഔദ്യോഗികമായി തന്റെ അവസാന പ്രൊഫഷണൽ ഫുട്ബോൾ മത്സരം കളിച്ചു‌. ഇന്നലെ വിസെൽ കോബയ്ക്കായി സബ്ബായി ഇറങ്ങി ആയിരുന്നു വിയയുടെ അവസാന മത്സരം. നേരത്തെ തന്നെ ഇത് തന്റെ അവസാന സീസൺ ആയിരിക്കും എന്ന് വിയ അറിയിച്ചിരുന്നു.

ജപ്പാൻ ക്ലബായ വിസെൽ കോബയ്ക്ക് 54 വർഷത്തിനിടെ ആദ്യമായി ഒരു കിരീടം നേടി കൊടുത്ത് കൊണ്ടാണ് വിയ്യ് ബൂട്ട് അഴിക്കുന്നത്. സ്പെയിനൊപ്പം ഇരു ലോകകപ്പും ഒരു യൂറോ കപ്പും നേടിയിട്ടുള്ള താരമാണ് വിയ. സ്പെയിനു വേണ്ടി 59 ഗോളുകൾ അടിച്ച് രാജ്യത്തിന്റെ ടോപ്പ് സ്കോറർ ആകാനും വിയക്ക് ആയിരുന്നു. ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള വിയ ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ട് ലാലിഗ കിരീടവും നേടിയിട്ടുണ്ട്.

Previous articleഅൽ മദീന ഇന്ന് ജിംഖാന തൃശ്ശൂരിനെതിരെ
Next articleപോഗ്ബ വീണ്ടും ആഴ്ചകളോളം പുറത്ത്