ബയോ സുരക്ഷയൊരുക്കാൻ ഇംഗ്ലണ്ടിന്റെ സഹായം ആവശ്യപ്പെട്ട് പാകിസ്ഥാൻ

- Advertisement -

സിംബാബ്‌വെ പര്യടനത്തിന് വേണ്ടി ബയോ സുരക്ഷയൊരുക്കാൻ ഇംഗ്ലണ്ടിന്റെ സഹായം ആവശ്യപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സിംബാബ്‌വെ ക്രിക്കറ്റ് ടീം ഒക്ടോബർ 20ന് ശേഷമാണ് പാരമ്പരക്കായി പാകിസ്ഥാനിൽ എത്തുന്നത്. പരമ്പരയിൽ മുൾട്ടാനിലും റാവൽപിണ്ടിയിലും വെച്ച് ഏകദിന ടി20 മത്സരങ്ങൾ നടത്താനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നത്.

നേരത്തെ പാകിസ്ഥാൻ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയപ്പോൾ ബയോ സുരക്ഷാ ഒരുക്കിയാണ് കളിച്ചത്. വെസ്റ്റിൻഡീസും ഓസ്ട്രേലിയയും ഇംഗ്ലണ്ടിൽ പര്യടനം നടത്തിയപ്പോൾ ബയോ സുരക്ഷാ ഒരുക്കിയ ഗ്രൗണ്ടിൽ തന്നെയാണ് പരമ്പരകൾ നടന്നത്. സിംബാബ്‌വെ പര്യടനത്തിന് ശേഷം നവംബർ 5 മുതൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ബാക്കിയുള്ള മത്സരങ്ങളും നടത്താനും ബോർഡ് ശ്രമം നടത്തുന്നുണ്ട്.

Advertisement