ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ കണ്ടെത്തലാണ് നടരാജൻ: മഗ്രാത്ത്

Natarajan
- Advertisement -

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ഇന്ത്യയുടെ കണ്ടെത്തലാണ് ഫാസ്റ്റ് ബൗളർ നടരാജൻ എന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത്. ഇന്ത്യക്ക് വേണ്ടി ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ അരങ്ങേറ്റം നടത്തിയ നടരാജൻ 3 വിക്കറ്റും അരങ്ങേറ്റ മത്സരത്തിൽ നേടിയിരുന്നു. തുടർന്ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ടി20യിലും 2 വിക്കറ്റ് വീഴ്ത്തി താൻ മികച്ച ഫോമിലാണെന്ന് താരം തെളിയിച്ചിരുന്നു.

നടരാജന്റെ പ്രകടനത്തിൽ തനിക്ക് വളരെയധികം സംതൃപ്തി തോന്നിയെന്നും പരമ്പരയിൽ ഇന്ത്യയുടെ കണ്ടെത്തലാണ് താരമെന്നും മഗ്രാത്ത് പറഞ്ഞു. താരം തുടർന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മഗ്രാത്ത് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ മികച്ച ബൗളിംഗ് പുറത്തെടുത്ത നടരാജൻ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം അർഹിക്കുന്നുണ്ടെന്ന് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ഹർദിക് പാണ്ഡ്യ അഭിപ്രായ പെട്ടിരുന്നു.

Advertisement