ലിംഗാർഡ് ഇംഗ്ലീഷ് ഇനിയേസ്റ്റ എന്ന് റെനെ മുളൻസ്റ്റീൻ

jithinbaby

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വാനോളം പുകഴ്ത്തി മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മുളൻസ്റ്റീൻ. ഇംഗ്ലീഷ് ഫുട്ബോളിലെ ഇനിയേസ്റ്റ ആണ് ലിംഗാർഡ് എന്നാണ് റെനെ മുളൻസ്റ്റീൻ പറഞ്ഞത്. മുമ്പ് വർഷങ്ങളോളം ലിംഗാർഡിനെ പരിശീലിപ്പിച്ച കോച്ചാണ് റെനെ മുളൻസ്റ്റീൻ.

ഈ വർഷം മുതൽ ഗംഭീര ഫോമിലാണ് ജെസ്സി ലിംഗാർഡ്. പതിനാലു വർഷത്തിൽ കൂടുതലായി മാഞ്ചസ്റ്ററിനൊപ്പം ഉള്ള താരമാണ് ജെസി. വളരെ മുമ്പ് തന്നെ ലിംഗാർഡ് മികവിലേക്ക് ഉയരുമെന്ന് തോന്നിയിരുന്നു എന്നും ഫിസിക്കൽ ആയി വളരാൻ താമസിച്ചതാണ് മികവിലേക്ക് ഉയരാൻ താമസിക്കാൻ കാരണമെന്നും റെനെ പറഞ്ഞു.

നേരത്തെ ലിംഗാർഡ് തന്റെ പൊടൻഷ്യൽ പൂർത്തിയാക്കി മികവിലെത്താൻ 24 വയസ്സെങ്കിലും ആകുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ മാനേജർ സർ അലക്സ് ഫെർഗൂസൺ പറഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial