റഡമൽ ഫാൽകാവോ വീണ്ടും ലാ ലീഗയിൽ

Screenshot 20210904 183429

ലാ ലീഗയിലേക്ക് തിരിച്ചെത്തി കൊളംബിയൻ മുന്നേറ്റ നിര താരം റഡമൽ ഫാൽകാവോ. പുതുതായി ലാ ലീഗയിലേക്ക് പ്രൊമോഷൻ കിട്ടി വന്ന റയോ വല്ലകാനോയിൽ ആണ് ഫാൽകാവോ പുതുതായി ചേർന്നത്. തുർക്കി ക്ലബ് ഗലാറ്റസരെയുമായുള്ള കരാർ ഉപേക്ഷിച്ച ശേഷം ആണ് താരം സ്പാനിഷ് ടീമിൽ എത്തുന്നത്. ഫ്രീ ട്രാസ്ഫറിൽ ആണ് താരം സ്പാനിഷ് ടീമിൽ ചേരുന്നത്.

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും അപകടകാരിയായ മുന്നേറ്റനിര താരമായി കരുതിയിരുന്ന ഫാൽകാവോക്ക് നിരന്തരം വേട്ടയാടിയ പരിക്ക് ആണ് വില്ലനായത്. റിവർ പ്ലേറ്റിൽ തിളങ്ങിയ ശേഷം പോർട്ടോയിലൂടെ യൂറോപ്പിൽ എത്തിയ ഫാൽകാവോ അത്ലറ്റികോ മാഡ്രിഡ്, മൊണാക്കോ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി തുടങ്ങിയ വമ്പന്മാർക്ക് ആയി ബൂട്ട് കെട്ടിയിട്ടുണ്ട്. അത്ലറ്റികോ മാഡ്രിഡിൽ ഫാൽകാവോയും ഡീഗോ കോസ്റ്റയും അടങ്ങിയ മുന്നേറ്റം ഒരു കാലത്ത് ലോകത്തിലെ ഏറ്റവും അപകകരമായ മുന്നേറ്റനിര ആയിരുന്നു.

Previous articleവീണ്ടും സ്വർണം! ബാഡ്മിന്റണിൽ സ്വർണം നേടി പ്രമോദ് ഭഗത്, വെങ്കലവും ഇന്ത്യക്ക്
Next article12 മലയാളികളുമായി ഗോകുലം ഡ്യൂറൻഡ് കപ്പിനു കൊൽക്കത്തയിലേക്ക് പുറപ്പെട്ടു