മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന് ഹൃദയാഘാതം

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് താരത്തെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും കപിൽ ദേവിന്റെ സഹ താരമായിരുന്ന മദൻ ലാൽ പറഞ്ഞു. 61കാരനായ കപിൽ ദേവ് സർജറിക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കപിൽ ദേവ് ആശുപത്രിയിൽ ആണെന്ന വാർത്ത പുറത്തുവന്നതോടെ കായിക ലോകത്ത് നിന്ന് താരം എത്രയും വേഗത്തിൽ സുഖം പ്രാപിക്കാനുള്ള ആശംസകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ, ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ, മദൻ ലാൽ എന്നിവരും കപിൽദേവിന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാനുള്ള ആശംസകൾ അറിയിച്ചിട്ടുണ്ട്. 1983 ൽ ഇന്ത്യക്ക് ക്യാപ്റ്റനായി ലോകകപ്പ് കിരീടം നേടി കൊടുത്ത കപിൽ ദേവ് 1994ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

Advertisement