ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ് പെർത്ത് സ്ക്രോച്ചേഴ്സിൽ

- Advertisement -

ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ് അടുത്ത ബിഗ് ബാഷ് സീസണിൽ പെർത്ത് സ്ക്രോച്ചേഴ്സിന് വേണ്ടി കളിക്കും. ഇംഗ്ലണ്ട് ലോകകപ്പ് ജേതാവായ ജേസൺ റോയിയെ സ്വന്തമാക്കിയ വിവരം ടീം ഇന്നാണ് പ്രഖ്യാപിച്ചത്. കൂടാതെ ബൗളർമാരായ ജോയൽ പാരിസിനെയും കാമറൂൺ ഗനോണിനെയും പെർത്ത് സ്ക്രോച്ചേഴ്സ് 18 അംഗ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.

നേരത്തെ മറ്റൊരു ഇംഗ്ലീഷ് താരമായ ലിയാം ലിവിങ്സ്റ്റണിനെയും പെർത്ത് സ്ക്രോച്ചേഴ്സ് ടീമിൽ എത്തിച്ചിരുന്നു. അതെ സമയം താരങ്ങൾ എപ്പോൾ ടീമിനൊപ്പം ചേരുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല. നവംബർ അവസാനം ഇംഗ്ലണ്ട് ടീമിൽ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ഇംഗ്ലണ്ടിന്റെ അവസാന മത്സരം ഡിസംബർ 9നാണ്. തുടർന്ന് 14 ദിവസം ഓസ്ട്രേലിയയിൽ ക്വറ്റന്റൈൻ കഴിഞ്ഞതിന് ശേഷം മാത്രമാവും ഇംഗ്ലണ്ട് താരങ്ങൾക്ക് ബിഗ്ബാഷിൽ കളിക്കാൻ കഴിയുക.

Advertisement