“ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏൽക്കുന്നു” – ജിങ്കൻ

- Advertisement -

ഇന്നലെ നോർത്ത് ഈസ്റ്റിനോട് ഏറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏൽക്കുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ഇന്നലെ 91ആം മിനുട്ട് വരെ ലീഡ് ചെയ്തു നിന്ന കേരളത്തിനെ പരാജയത്തിലേക്ക് തള്ളി വിട്ടതിൽ നിർണായക പങ്ക് ക്യാപ്റ്റൻ ജിങ്കനും ഉണ്ടായിരുന്നു. ജിങ്കന്റെ ഫൗളിൽ ആയിരുന്നു കളിയിലേക്ക് തിരിച്ചുവരാൻ നോർത്ത് ഈസ്റ്റിന് വഴി തെളിച്ച പെനാൾട്ടി പിറന്നത്.

ഇന്ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് ജിങ്കൻ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റത്. ഇന്നലത്തെ പരാജയത്തിൽ നിരാശനാണ് എന്ന് മാത്രം പറയുന്നത് കുറഞ്ഞ പോകും. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവൻ താൻ ഏറ്റെടുക്കുന്നു. അവസാന ആഴ്ചകൾ വളരെ പ്രയാസമുള്ളതായിരുന്നു. ഞങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. സഹതാരങ്ങളോട് ഇതിൽ കൂടിതൽ ആവശ്യപ്പെടാൻ കഴിയില്ല. അത്രയക്ക് അവർ ടീമിനായി നൽകുന്നുണ്ട്. ജിങ്കൻ പറഞ്ഞു.

ഇപ്പോഴും തങ്ങൾക്ക് പ്രതീക്ഷ ഉണ്ട്. അവസാനം വരെ പൊരുതും. ഇപ്പോൾ ഒരുമിച്ചു നിൽക്കേണ്ട സമയമാണ്. ടീമിന് കിട്ടുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. ജിങ്കൻ പറഞ്ഞു.

Advertisement