സ്വന്തം ഗ്രൗണ്ടിൽ തോൽവി, മിലാൻ ടീമിനെ കൂവി വിളിച്ച് ആരാധകർ

- Advertisement -

സ്വന്തം ഗ്രൗണ്ടിൽ റെലെഗേഷൻ ഭീഷണിയിലുള്ള ടീമിനോട് തോറ്റതിന് പിന്നാലെ കളിക്കാരെ കൂക്കി വിളിച്ച് ഇന്റർ മിലാൻ ആരാധകർ. ഇന്നലെ സീരി എ മത്സരത്തിൽ 18ആം സ്ഥാനത്തുള്ള ബോളോഗ്നയോട് തോറ്റതോടെയാണ് ആരാധകർ കളിക്കാർക്കെതിരെ തിരിഞ്ഞത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്റർ മിലാൻ തോറ്റിരുന്നു.

ഇതോടെ കഴിഞ്ഞ നാല് മത്സരങ്ങളിൽ ജയിക്കാനാവാതെ പോയയോടെ മിലാൻ പരിശീലകൻ ലൂസിയാനോ സ്പല്ലെറ്റിയുടെ നില പരുങ്ങലിലായി. സ്പല്ലെറ്റിക്ക് പകരം മുൻ ചെൽസി പരിശീലകൻ കൂടിയായിരുന്ന അന്റോണിയോ കൊണ്ടേ ഇന്റർ മിലാൻ പരിശീലകനായി വന്നേക്കും എന്നും വാർത്തകളുണ്ട്.

മത്സരത്തിന്റെ 33മത്തെ മിനുട്ടിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ പിറന്നത്. ബോളോഗ്നക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്ന് ഹെഡറിലൂടെ ഫെഡറികോ സാന്റാൻഡർ ആണ് ഗോൾ നേടിയത്. തോറ്റെങ്കിലും ഇന്റർ മിലാൻ ലീഗിൽ മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള എ.സി മിലനെക്കാൾ നാല് പോയിന്റിന്റെ ലീഡാണ് ഇന്റർ മിലാന് ഉള്ളത്.

Advertisement