ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്കും ജയത്തിനിമിടയിൽ മൂന്ന് വിക്കറ്റ് മാത്രം. ഇന്ത്യ ഉയർത്തിയ 305 റൺസ് എന്ന ലക്‌ഷ്യം മുൻപിൽ വെച്ച് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ദിവസം ലഞ്ചിന് പിരിയുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലാണ്. നിലവിൽ ഇന്ത്യയേക്കാൾ 123 റൺസ് പിറകിലാണ് ദക്ഷിണാഫ്രിക്ക. അവസാന ദിവസം രണ്ട് സെഷൻ ബാക്കി നിൽക്കെ മഴ വില്ലനായില്ലെങ്കിൽ ഇന്ത്യക്കാർ കൂടുതൽ ജയാ സാധ്യത.
അഞ്ചാം ദിവസം ആദ്യ സെഷനിൽ എൽഗർ, ഡി കോക്ക്, മുൾഡർ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ജയത്തോട് അടുക്കുകയായിരുന്നു. നിലവിൽ 34 റൺസുമായി ടെമ്പ ബാവുമ്മയും 5 റൺസുമായി മാർക്കോ ജാൻസെനുമാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. ഇന്ത്യക്ക് വേണ്ടി ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ നിരയിൽ 77 റൺസ് എടുത്ത ഡീൻ എൽഗർ മാത്രമാണ് പൊരുതിനോക്കിയത്.